പത്തനംതിട്ട: കൊവിഡ് കാലത്ത് അടച്ചുപൂട്ടിയ ബാറുകളും ബിവറേജ് ഔട്ട്‌ ലേറ്റുകളും സ്ഥിരമായി നിറുത്തലാക്കണമെന്ന് കേരള മദ്യവർജ്ജന സഭ ജില്ലാ ജനറൽ സെക്രട്ടറി പാടം ഹരികുമാർ മുഖ്യമന്ത്രിയ്ക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു. ബാറുകളും ബിവറേജ് ഔട്ട് ലൈറ്റുകളും പൂട്ടിയതിന് ശേഷം സംസ്ഥാനത്ത് ക്രമസമാധാന പ്രശ്നങ്ങൾ കുറഞ്ഞത് മദ്യം മഹാമാരിയാണന്നുള്ള തെളിവാണ്. ലോക്ക് ഡൗൺ കാലത്ത് വർദ്ധിച്ചു വരുന്ന വ്യാജമദ്യ നിർമ്മാണത്തിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് പാടം ഹരികുമാർ ആവശ്യപ്പെട്ടു.