പത്തനംതിട്ട: കൊവിഡിന്റെ പേരിൽ ജീവനക്കാരുടെ ശമ്പളം നിർബന്ധിതമായി പിടിക്കാനുളള സർക്കാർ തീരുമാനം വെല്ലുവിളിയാണെന്ന് എൻ.ജി.ഒ അസാേസിയേഷൻ ജില്ലാ പ്രസിഡന്റ് സുരേഷ് കുഴുവേലിയും ജനറൽ സെക്രട്ടറി അജിൻ ഐപ്പ് ജോർജും കുറ്റപ്പെടുത്തി.കൊവിഡ് 19 ദുരന്തത്തെ പ്രതിരോധിക്കാൻ ആരോഗ്യം,പൊലീസ്,റവന്യു,പഞ്ചായത്ത് ജീവനക്കാർക്ക് കൂടുതൽ ആനുകൂല്യം കൊടുക്കുന്നതിനു പകരം അവരുടെ ശമ്പളം നിർബന്ധമായി പിടിച്ചെടുക്കുന്നത് അംഗീകരിക്കനാവില്ല.