കോന്നി: കോടയും ചാരായവും വാറ്റുപകരണങ്ങളുമായി മങ്ങാരം പൂവമ്പാറ ചുമത്രവേലിൽ വീട്ടിൽ സണ്ണിമോനെ (46) എക്സൈസ് സംഘം പിടികൂടി.
ഇയാളുടെ വീട്ടിൽ നിന്ന് ബാരലിൽ സൂക്ഷിച്ച 150 ലിറ്റർ കോട, 3 ലിറ്റർ ചാരായം, വാറ്റുപകരണങ്ങൾ എന്നിവ പിടികൂടി. പ്രതിയെ തിരുവനന്തപുരം ജയിലിൽ റിമാൻഡ് ചെയ്തു. എക്സൈസ് ഇൻസ്പെക്ടർ ജി. പ്രശാന്തിന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ പ്രിവന്റീവ് ഓഫീസർമാരായ എം.പ്രസാദ്, ബിജു ഫിലിപ്പ്, സിവിൽ എക്സൈസ് ഓഫീസർമാരായ എ.അയൂബ് ഖാൻ, ഡി.അജയകുമാർ, പ്രേം ശ്രീധർ, എ.രതീഷ്, രാഹുൽ ഷെഹിൻ, സുരേഷ് കുമാർ, രജിത എന്നിവർ പങ്കെടുത്തു. ചാരയമോ കോടയോ കൈവശം വയ്ക്കുന്നത് 10 വർഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയും കിട്ടുന്ന കുറ്റമാണ് .