കാട്ടൂർപേട്ട : കാറിലെത്തിയ സംഘം ഫ്ളാറ്റിന്റെ ചുറ്റുമതിൽ തകർത്തതായി പരാതി. കഴിഞ്ഞ ദിവസം പുലർച്ചെയാണ് സംഭവം. കാറിന്റെ രജിസ്‌ട്രേഷൻ നമ്പർ തുണിവച്ച് മറച്ച നിലയിലായിരുന്നു. വാഴക്കുന്നം - കണമുക്ക് റോഡിൽ കാട്ടൂർപേട്ടയിലെ ഫ്ളാറ്റിന്റെ ചുറ്റുമതിലാണ് തകർത്തത്. ആക്രമികൾ പ്രദേശത്തെ മത്സ്യവ്യാപാരികളെ കണ്ട് വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. വാഹനത്തിൽ നിന്ന് മൊബൈൽ ഫോൺ, എ.‌ടി.എം കാർഡ് എന്നിവ കണ്ടെടുത്തു. ആറന്മുള പൊലീസ് സ്ഥലത്തെത്തി വാഹനം കസ്റ്റഡിയിലെടുത്തു. കാട്ടൂർപേട്ടയിൽ ഇത്തരം അക്രമ സംഭവങ്ങൾ പതിവാണെന്ന് നാട്ടുകാർ പറഞ്ഞു.