പത്തനംതിട്ട : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബാലഗോകുലം ജില്ല 10,500 രൂപയും ബാലഗോകുലം ശബരിഗിരി 25,000 രൂപയും കൈമാറി. ജില്ലാ കളക്ടർ പി.ബി നൂഹിന് തുകകളുടെ ചെക്ക് ഗോകുല സമിതി അദ്ധ്യക്ഷൻ ജി.അനന്തു, ഗോകുല സമിതി അദ്ധ്യക്ഷ ആവണി നായർ എന്നിവർ കൈമാറി. ബാലഗോകുലം ജില്ലാ പ്രസിഡന്റ് രവീന്ദ്ര വർമ്മ, ബാലഗോകുലം ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി എസ്. ശ്രീജിത്ത്, ശബരിഗിരി ഡിസ്ട്രിക്ട് പ്രസിഡന്റ് കെ.ആർ പ്രദീപ്കുമാർ, ജില്ലാ സെക്രട്ടറി ജി. രാജീവ്, മേഖല സെക്രട്ടറി വിഷ്ണുരാജ് എന്നിവർ പങ്കെടുത്തു.