പത്തനംതിട്ട : തപാൽ വകുപ്പ് സ്കൂൾ കുട്ടികൾക്ക് ഇ പോസ്റ്റ് വഴി കത്തുകൾ അയയ്ക്കാൻ അവസരമൊരുക്കുന്നു. ''മൈ കൊറോണ വാരിയർ' എന്ന വിഷയത്തെ ആസ്പദമാക്കി 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് കത്തുകൾ /ചിത്രങ്ങൾ എന്നിവ അയക്കാം.
ആരോഗ്യ പ്രവർത്തകർ, പൊലീസ് ഉദ്യോഗസ്ഥർ മറ്റ് സേവനമേഖലയിൽ പ്രവർത്തിക്കുന്നവർ തുടങ്ങിയവരുടെ പ്രയത്നത്തെ അഭിനന്ദിച്ചുകൊണ്ട് സ്വന്തം കൈപ്പടയിൽ ഒരു പേജിൽ കവിയാതെ വേണം അയക്കേണ്ടത്. epost.ptadop@gmail.com എന്ന ഇ മെയിൽ വിലാസത്തിലേക്കാണ് അയക്കേണ്ടത്. കത്ത് കിട്ടേണ്ട വ്യക്തിയുടെ മേൽവിലാസവും അയക്കുന്ന കുട്ടിയുടെ പ്രായം, മേൽവിലാസം എന്നിവയും വ്യക്തമായി രേഖപ്പെടുത്തണം. കത്തുകൾ സംസ്ഥാനത്തിനകത്ത് സൗജന്യമായി മേൽവിലാസക്കാരന് എത്തിക്കും. അവസാന തീയതി മേയ് 3. വിവരങ്ങൾക്ക് ഫോൺ: 9074039470.