covid
മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ആനിക്കാട് ഡിവിഷൻ അംഗം കുഞ്ഞുകോശി പോളിന്റെ നേതൃത്വത്തിൽ കോവിഡ് അതിജീവന തെങ്ങിൻ തൈ നടുന്നു

മല്ലപ്പള്ളി: കോവിഡ്19 എന്ന മഹാമാരിയെ നേരിട്ടതിന്റെ ഓർമ്മകൾ അടുത്ത തലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനായി മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്തംഗം കുഞ്ഞുകോശി പോളിന്റെ നേതൃത്വത്തിൽ തെങ്ങിൻ തൈകൾ നട്ടു.ബ്ലോക്ക് പഞ്ചായത്തിലെ ആനിക്കാട് ഡിവിഷനിലാണ് ചടങ്ങ് നടന്നത്. മല്ലപ്പള്ളി പഞ്ചായത്തിലെ മൂന്ന് വാർഡുകളും, ആനിക്കാട് പഞ്ചായത്തിലെ അഞ്ച് വാർഡുകളും ചേർന്ന ആനിക്കാട് ബ്ലോക്ക് പ്രദേശത്ത് താമസിക്കുന്ന പ്രമുഖ കർഷകനും പഞ്ചായത്ത് മുൻ പ്രസിഡന്റുമായ ടി.ഐ ജോർജ്,എൻ.എസ്.എസ്.താലൂക്ക് യൂണിയൻ പ്രസിഡന്റ് എം.പി.ശശിധരൻ പിള്ള,ജില്ലാ സഹകരണ ബാങ്ക് മുൻ പ്രസിഡന്റ് അഡ്വ.ഫിലിപ്പ് കോശി, പാതിക്കാട് സ്വാശ്രയ കർഷക സമിതി (വി.എഫ്.പി.സി.കെ) സ്ഥാപക പ്രസിഡന്റ് സജി ഈപ്പൻ, കർഷക തൊഴിലാളി ലൂക്കോസ് മത്തായി,ജോഷി പാടിക്കൽ,സജി ചേലക്കാവുങ്കൽ, പീറ്റർ ബാബു എന്നീ കർഷകരുടെ കൃഷിയിടങ്ങളിലാണ് തൈ നട്ടത്.വിവിധ സ്ഥലങ്ങളിൽ ആനിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് മാത്യു,വൈസ് പ്രസിഡന്റ് എം.എസ്.ശ്രീദേവി,അംഗങ്ങളായ ഷീബ ജോസഫ്, സിബി പൊയ്കയിൽ, ഡെയ്‌സി വറുഗീസ്,മല്ലപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് റെജിശാമുവേൽ, അംഗങ്ങളായ മേരിസജി,ബി.പ്രമോദ്, സംഘടനാ നേതാക്കളായ അഡ്വ.പ്രസാദ് ജോർജ്, ടി.എസ്. ചന്ദ്രശേഖരൻ നായർ,ബാബു പടിഞ്ഞാറെക്കുറ്റ്, കെ.ജി.ശ്രീധരൻ,കുര്യൻ ജോസഫ്,ബ്ലോക്ക് പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് രത്‌നമ്മ ശശിധരൻ പിള്ള, പഞ്ചായത്ത് മുൻ അംഗം മേരി ജോർജ് എന്നിവർ നേതൃത്വം നൽകി.