ചെങ്ങന്നൂർ: സ്പ്രിംക്ലർ ഇടപാടുമായുള്ള ആരോപണങ്ങൾ ഉയർന്നപ്പോൾ മുഖ്യമന്ത്രി മാദ്ധ്യമ പ്രവർത്തകരെ മാദ്ധ്യമ സിന്തിക്കേറ്റ് എന്നു പറഞ്ഞ് പരാമർശിച്ചത് അങ്ങേയറ്റം അപലപനീയവും അധിക്ഷേപവുമാണെന്ന്
കെ.പി.സി.സി വൈസ് പ്രസിഡന്റ് പി.സി.വിഷ്ണുനാഥ് പറഞ്ഞു.
മൂന്ന് വിഭാഗം ജീവനക്കാരാണ് ജീവൻ പണയപ്പെടുത്തി കോവിഡ് 19 നുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നത്. ആരോഗ്യ വകുപ്പ്, പൊലീസ് , മാദ്ധ്യമങ്ങൾ എന്നിവയാണ് അവ.
തെറ്റുണ്ടങ്കിൽ അത് ചൂണ്ടിക്കാണിക്കേണ്ടത് മാദ്ധ്യമ ധർമ്മമാണ് അതിൽ തെറ്റ് ഉണ്ടോ എന്ന് പരിശോധിക്കണ്ടതിനു പകരം മാദ്ധ്യമ സിന്തിക്കേറ്റ് എന്നു പറഞ്ഞ് അധിക്ഷേപിക്കുന്നത് അനീതിയാണ്.