കൊടുമൺ : അങ്ങാടിക്കലിൽ കൂട്ടുകാർ കൊലപ്പെടുത്തിയ അഖിലിന് (16) നാട്ടുകാർ കണ്ണീരോടെ വിട നൽകി. കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹം ഇന്നലെ സംസ്കരിച്ചു. അങ്ങാടിക്കൽ വടക്ക് സുധീഷ് ഭവനിൽ സുധീഷിന്റെയും മിനിയുടെയും മകനാണ് അഖിൽ. ദരിദ്ര കുടുംബത്തിന്റെ ഏകപ്രതീക്ഷയായിരുന്നു . ഒൻപതാം ക്ലാസിൽ പഠിക്കുന്ന ഒരു സഹോദരിയും ഉണ്ട്.
കേസിലെ പ്രതികളായ രണ്ടുകുട്ടികളെയും കൂടുതൽ ചോദ്യം ചെയ്യുന്നതിനായി ഇന്ന് കസ്റ്റഡിയിൽ വാങ്ങിയേക്കും. ദക്ഷിണമേഖല ഡിഐജി സന്തോഷ് കുമാർ , പത്തനംതിട്ട എസ്.പി. കെ.ജി സൈമൺ, ഡിവൈ.എസ്.പി ജവഹർ ജനാർദ്ദ്, സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ. എസ്.പി ആർ. ജോസ്, അടൂർ തഹസിൽദാർ ബീനാ എസ്. ഹരികുമാർ എന്നിവർ സ്ഥലം സന്ദർശിച്ചു.