അടൂർ: സി.പി.ഐ ജില്ലാ കൗൺസിലിന്റെ നേതൃത്വത്തിൽ അതിജീവനത്തോടൊപ്പം നാളെയുടെ കരുതലും എന്ന ആശയം മുൻനിറുത്തി ആരംഭിച്ച ഹരിതം 2020 പദ്ധതിക്ക് മികച്ച പിന്തുണ.ഓർത്തഡോക്‌സ് സഭ കടമ്പനാട് അടൂർ ഭദ്രാസനാധിപൻ സഖറിയാസ് മാർ അപ്രേം മെത്രാപ്പോലീത്തായുടെ നേതൃത്വത്തിൽ ചായലോട്ടെ ആശ്രമത്തിൽ ആരംഭിച്ച പച്ചക്കറി കൃഷിക്ക് ആവശ്യമായ പച്ചക്കറി വിത്തുകളും തൈകളും സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി ജയൻ, ചിറ്റയം ഗോപകുമാർ എം.എൽ.എ, ജില്ലാ പഞ്ചായത്തംഗം ടി.മുകേഷ് എന്നിവർ ചേർന്ന് ആശ്രമത്തിലെത്തി നൽകി. സി.പി.ഐ ആവിഷ്‌കരിച്ച ഹരിതം 2020 പദ്ധതി മാതൃകാപരമാണെന്നും വീട്ടിൽ കഴിയുന്നവരുടെ സമയം കാർഷികരംഗത്ത് ഉപയോഗിക്കുവാനുള്ള തീരുമാനം ഉചിതമാണെന്നും അദ്ദേഹം പറഞ്ഞു. ഇതിലൂടെ സമൂഹത്തിന് ക്യഷിയെക്കുറിച്ചും സംസ്‌ക്കാരത്തെക്കുറിച്ചും പുതിയൊരു സന്ദേശം നൽകാൻ സി.പി.ഐ ജില്ലാ കൗൺസിലിന് കഴിഞ്ഞു.സർക്കാർ പ്രതിരോധരംഗത്ത് നടത്തുന്ന മികച്ച പ്രവർത്തനത്തിന് ഈ പദ്ധതി മുതൽക്കൂട്ടാകുമെന്നും മെത്രാപ്പോലീത്ത പറഞ്ഞു.