തിരുവല്ല: നഗരസഭ ആയുർവേദ ആശുപത്രിയുടെ നേതൃത്വത്തിൽ ആയുർ രക്ഷ ക്ലിനിക് ആരംഭിച്ചു. ക്ലിനിക്കിന്റെ ഉദ്ഘാടനം മുനിസിപ്പൽ ചെയർമാൻ ആർ.ജയകുമാർ നിർവഹിച്ചു. വാർഡ് കൗൺസിലർ ബിജു കാഞ്ഞിരത്തിൽ മുട്ടിൽ അധ്യക്ഷത വഹിച്ചു. ഡി.എം.ഒ ഡോ. പമീല മുഖ്യപ്രഭാഷണം നടത്തി. മുനിസിപ്പൽ സെക്രട്ടറി സജികുമാർ, ഡോ. സൗമ്യ, ഹെൽത്ത് സൂപ്പർവൈസർ അജി എന്നിവർ പ്രസംഗിച്ചു.