പത്തനംതിട്ട : ലോക്ക് ഡൗൺ ജില്ലയിൽ 24ന് രാത്രി 12 വരെ തുടരും. 25 മുതലെ ജില്ലയിൽ ഇളവുകൾ നിലവിൽ വരികയുള്ളു. ഏറ്റവും പുതിയ വിവരങ്ങൾ അടങ്ങിയ സർക്കാർ ഉത്തരവ് ലഭിച്ച ശേഷം ഇളവുകൾ സംബന്ധിച്ച വിശദ വിവരങ്ങൾ ഇന്ന് ജനങ്ങളെ അറിയിക്കുമെന്ന് ജില്ലാ കളക്ടർ പി.ബി.നൂഹ് അറിയിച്ചു.