നാരങ്ങാനം: റോഡിൽ തള്ളിയ അറവു മാലിന്യം പഞ്ചായത്തിന്റെ നേതൃത്വത്തിൽ മറവ് ചെയ്തു.

കഴിഞ്ഞ ദിവസം നിരന്നകാലാജംഗ്ഷന് സമീപം അറവ് മാലിന്യം തള്ളിയതിനെ തുടർന്ന് ദുർഗന്ധം കാരണം ഇതുവഴി പോകാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. ഇത് കേരള കൗമുദി റിപ്പോർട്ട് ചെയ്തിരുന്നു.

വാർത്ത ശ്രദ്ധയിൽ പെട്ട പഞ്ചായത്ത് പ്രസിഡന്റ് കടമ്മനിട്ട കരുണാകരൻ, സെക്രട്ടറിയുമായി ആലോചിച്ച് ഉടൻ നടപടി എടുക്കുകയായിരുന്നു.ജെ.സി.ബി.ഉപയോഗിച്ചാണ് മാലിന്യം മറവ് ചെയ്തത്.