കൊടുമൺ: കൊടുമൺ ഐ.എ ച്ച്ഡി .പി കോളനിയിൽ വാടകയ്ക്കു താമസിക്കുന്ന അജയനിവാസ് വീട്ടിൽ വിനോദിനെ (41)ഒന്നര ലിറ്റർ വ്യാജചാരായവുമായി പിടികൂടി. വീട്ടിൽ നിന്നും വാറ്റുപകരണങ്ങളും കസ്റ്റഡിയിലെടുത്തു. കൊടുമൺ എസ്.ഐ ബൈജുവിന്റെ നേതൃത്വത്തിലുള്ള പാെലീസ് സംഘമാണ് ഇയാളെ അറസ്റ്റുചെയ്തത്.

പെരുനാട് പൊലീസ് നടത്തിയ റെയ്ഡിൽ പേഴുംപാറ രമാഭായി കോളനിയിലെ ഒരു വീട്ടിൽ നിന്നും അഞ്ചു ലിറ്റർ കോടയും രണ്ടു ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. വിനോദ് (37) എന്നയാളെ അറസ്റ്റ് ചെയ്തു. എസ്.ഐ കവിരാജന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിൽ എസ്.സി.പി.ഒമാരായ അനിൽകുമാർ, സോജു എന്നിവരുമുണ്ടായിരുന്നു.

പണംവച്ചു ചീട്ടുകളിച്ചതിന് ഏനാത്ത് എട്ടു പേരെ അറസ്റ്റ് ചെയ്തു. മദ്യവില്പനയും വ്യാജവാറ്റും തടയുന്നതിന് ശക്തമായ റെയ്ഡുകൾ തുടരുമെന്ന് ജില്ലാ പൊലീസ് മേധാവി കെ.ജി. സൈമൺ പറഞ്ഞു.