അടൂർ : അരിച്ചാക്ക് കയറ്റിവന്ന ലോറിയുടെ മറവിൽ കൊണ്ടുവന്ന പത്തുകിലോ കഞ്ചാവ് പടിച്ചെടുത്ത കേസിൽ മുഴുവ ൻ പ്രതികൾക്കു വേണ്ടി അന്വേഷണം ഉൗർജ്ജിതമാക്കി.

വാഹനത്തിലെ ഡ്രൈവർമാർ പറയുന്നത് തെറ്റാണെന്ന നിഗമനത്തിലാണ് എക്സൈസ്. കഞ്ചാവ് മാഫിയയുമായി ബന്ധപ്പെട്ട് വിവിധ തലങ്ങളിൽ നിന്ന് ലഭിച്ച മൊബൈൽ നമ്പരുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. കഴിഞ്ഞ ദിവസം പിടിയിലായ ഒരു പ്രതിയുടെ ചിത്രവും മൊബൈൽ ഫോൺ നമ്പരും ലഭിച്ചിരുന്നു. എന്നാൽ പിടിയിലായ പ്രതിയോട് ഇൗ ചിത്രം ആരുടേതെന്ന് ചോദിച്ചപ്പോൾ അറിയില്ലെന്നാണ് പറയുന്നത്. ഇതിനിടെ തെങ്ങമം പ്ളാക്കാട്ട് ഭാഗത്ത് ഷാജി ഭവനിൽ ഷാജിയുടെ വീട്ടിൽ വാറ്റികൊണ്ടിരിക്കേ എക്സൈസ് നടത്തിയ റെയ്ഡിൽ 287 ലിറ്റർ കോടയും ഒരു ലിറ്റവർ വാറ്റു ചാരായവും പിടിച്ചെടുത്തു. എക്സൈസിനെ കണ്ട് പ്രതി ഒാടി രക്ഷപ്പെട്ടു.