പത്തനംതിട്ട : കൊവിഡ്- 19 പ്രതിരോധ പ്രവർത്തനത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഡി.വൈ.എഫ്.ഐ പത്തനംതിട്ട മേഖലകമ്മിറ്റി പതിനായിരം രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് വീണാ ജോർജ് എം.എൽ.എയ്ക്ക് കൈമാറി. പത്തനംതിട്ട മേഖല സെക്രട്ടറി റോബിൻ വിളവിനാൽ, പ്രസിഡന്റ് ശ്യാം രാജ്, ബ്ലോക്ക് കമ്മിറ്റി അംഗമായ സൂരജ് എസ്.പിള്ള, മേഖല ട്രഷറർ റിയാസ് എന്നിവരാണ് തുക കൈമാറിയത്.