അടൂർ: കൊവിഡ് 19 മഹാമാരിയുടെ കാലത്ത് ജീവിതത്തിന് താങ്ങാകാൻ പീപ്പിൾസ് അർബൻ നിധിയുടെ പിന്തുണ. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10,000 രൂപ വരെ 3 മാസത്തേക്ക് പലിശ രഹിത സ്വർണ്ണപ്പണയ വായ്പയായി നൽകുന്ന പദ്ധതിയാണ് തണൽ. ആപത്തു കാലത്ത് ജീവിതത്തെ പ്രതീക്ഷയോടും ആത്മവിശ്വാസത്തോടും കൂടി നേരിടാൻ കരുത്തു പകരുകയാണ് പദ്ധതിയുടെ ലക്ഷ്യം. തണൽ പദ്ധതിയുടെ ഉദ്ഘാടനം ചിറ്റയം ഗോപകുമാർ എം.എൽ.എ നിർവഹിച്ചു. അടൂർ നഗരസഭ ചെയർ പേഴ്സൺ സിന്ധു തുളസീധരക്കുറുപ്പ്, പീപ്പിൾസ് അർബർ നിധി ലിമിറ്റഡ് ചെയർമാൻ അടൂർ സേതു, ഡയറക്ടർമാരായ ഡോ.അടൂർ രാജൻ, സീന, എക്സിക്യുട്ടിവ് ഡയറക്ടർ സാന്ദ്ര സേതു എന്നിവർ പങ്കെടുത്തു