പത്തനംതിട്ട : കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരെ അഭിനന്ദിക്കുന്നതിന് തപാൽ വകുപ്പ് അവസരം ഒരുക്കുന്നു. പന്ത്രണ്ട് വയസിൽ താഴെയുള്ള കുട്ടികൾക്ക് മൈ കൊറോണ വാരിയർ എന്ന വിഷയത്തെ അടിസ്ഥാനമാക്കി ആരോഗ്യമേഖല, പൊലീസ് ഉദ്യോഗസ്ഥർ, മറ്റു സേവന മേഖലയിൽ പ്രവർത്തിക്കുന്നവർ തുടങ്ങിയവർക്ക് അഭിനന്ദനങ്ങൾ അർപ്പിച്ചുകൊണ്ട് ഒരു എ4 സൈസ് പേപ്പറിൽ കവിയാതെ കത്ത് എഴുതുകയോ ചിത്രം വരയ്ക്കുകയോ ചെയ്ത് epost.tiruvalladop@gmail.com എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കണം. കത്ത് കിട്ടേണ്ട വ്യക്തിയുടെ മേൽവിലാസം അയക്കുന്ന കുട്ടിയുടെ മേൽവിലാസം പ്രായം എന്നിവ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം. തപാൽ വകുപ്പ് ഇ-പോസ്റ്റ് സംവിധാനം വഴി കത്തുകൾ മേൽവിലാസക്കാരന് സൗജന്യമായി എത്തിച്ചു കൊടുക്കും. അവസാന തീയതി മേയ് മൂന്ന്. കൂടുതൽ വിവരത്തിന് ഫോൺ: 9447595669.