പത്തനംതിട്ട : നഗരസഭയുടെ പരിധിയിലുള്ള കോടതികളിൽ ഫയർഫോഴ്‌സിന്റെ നേതൃത്വത്തിൽ അണുനശീകരണം നടത്തി. ജില്ലാ കോടതി, അഡീഷണൽ ജില്ലാ കോടതികൾ, ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി, സബ്‌കോടതി, എം.എ.സി.ടി, മജിസ്‌ട്രേറ്റ് കോടതികൾ, കുടുംബകോടതി, മുൻസിഫ് കോടതി, ജില്ലാ ലീഗൽ സർവീസ് അതോറിറ്റി എന്നിവിടങ്ങളിലാണ് അണുനശീകരണം നടത്തിയത്. ജില്ലാ ജഡ്ജി സാനു എസ്. പണിക്കർ, ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കെ.എൻ.ഹരികുമാർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ നടത്തിയ അണുനശീകരണത്തിന് പത്തനംതിട്ട ഫയർഫോഴ്‌സ് യൂണിറ്റിലെ ഫയർ ഓഫീസർ വി.വിനോദ് കുമാർ, സിവിൽ ഡിഫൻസ് വോളണ്ടിയർമാർ എന്നിവർ നേതൃത്വം നൽകി.