പത്തനംതിട്ട : കുമ്പഴ വലഞ്ചുഴിയിൽ ചാങ്ങപ്ലാക്കൽ വീട്ടിൽ ചാരായം വാറ്റിക്കൊണ്ടിരുന്ന ജിജി തോമസിനെയും അമ്മ തങ്കമ്മ തോമസിനെയും ഒന്നര ലിറ്റർ ചാരായവുമായി പൊലീസ് അറസ്റ്റുചെയ്തു. 50 ലിറ്ററോളം കോട നശിപ്പിച്ചു. നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി ആർ. പ്രദീപ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ പത്തനംതിട്ട എസ്.ഐ എസ്. ന്യൂമാൻ, എസ്.ഐ ഹരി, സവിരാജ്, സുരേഷ് ബാബു, രാജിത്ത്, രഞ്ജിത്ത് എന്നിവർ പങ്കെടുത്തു.