ചെങ്ങന്നൂർ: നഗരസഭാ സമൂഹ്യ അടുക്കളയ്ക്ക് ജോയിന്റ് കൗൺസിൽ മേഖലാ കമ്മിറ്റി പച്ചക്കറികൾ നൽകി. ജില്ലാ ജോയിന്റ് സെക്രട്ടറി ജോബിൻ കെ. ജോർജിൽ നിന്ന് നഗരസഭാ ചെയർമാൻ കെ.ഷിബു രാജൻ പച്ചക്കറികൾ ഏറ്റുവാങ്ങി. ജില്ലാ സെക്രട്ടറി ജെ.ഹരിദാസ്, മേഖലാ സെക്രട്ടറി ബി.സുനിൽകുമാർ, ജോ: സെക്രട്ടറി ആർ.സുരേഷ് ബാബു, വൈസ് ചെയർപേഴ്സൺ വത്സമ്മ ഏബ്രഹാം, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശോഭാ വർഗ്ഗീസ്, ആർ.ഐ. ജോർജി എം.അലക്സ്, സി.ഡി.എസ്.ചെയർപേഴ്സൺ വി.കെ.സരോജിനി എന്നിവർ പങ്കെടുത്തു.