പന്തളം: സ് പ്രിൻക്ളർ അഴിമതിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കുളനട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുളനട പഞ്ചായത്ത് കാര്യാലയത്തിനു മുമ്പിൽ നടത്തിയ ധർണ്ണ ഡി സി സി ജനറൽ സെക്രട്ടറി എൻ സി മനോജ് ഉദ്ഘാടനം ചെയ്തു.. യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് രഞ്ജിത്ത് കൃഷ്ണ അദ്ധ്യക്ഷത വഹിച്ചു. കെ എസ് യു ജില്ലാ വൈസ് പ്രസിഡന്റ് ആഘോഷ് വി സുരേഷ്, വിവേക് കുമാർ എസ്. ആദർശ് വി ശിവൻ , സതി എം നായർ. ശശികല സുരേഷ് എന്നിവർ സംസാരിച്ചു.