പത്തനംതിട്ട : പ്രവാസികളെ തിരികെ എത്തിക്കാൻ പ്രത്യേക വിമാന സർവീസ് നടത്തണമെന്നും, പ്രവാസികളുടെ പ്രശ്‌നങ്ങളിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഇടപെടണമെന്നും ആവശ്യപ്പെട്ട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 25 ന് രാവിലെ 10 മുതൽ വൈകിട്ട് 4 വരെ പത്തനംതിട്ട ഹെഡ് പോസ്റ്റോഫീസിന് മുന്നിൽ സത്യഗ്രഹം നടത്തുമെന്ന് ഡി.സി.സി പ്രസിഡന്റ് ബാബുജോർജ്ജ് അറിയിച്ചു.
ആന്റോ ആന്റണി എം.പി, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ അഡ്വ. കെ. ശിവദാസൻ നായർ, അഡ്വ. പഴകുളം മധു, കെ.പി.സി.സി അംഗം പി.മോഹൻ രാജ് തുടങ്ങിയവർ പങ്കെടുക്കും.