മല്ലപ്പള്ളി: തിരുവല്ല സബ് കളക്ടർ ഡോ.വിനയ് ഗോയലിന്റെ നേതൃത്വത്തിലുള്ള സ്‌പെഷ്യൽ സ്‌ക്വാഡ് ഇന്നലെ മല്ലപ്പള്ളി ബസ് സ്റ്റാൻഡിന് സമീപത്തുള്ള മാത്യൂ ഐപ്പ് ആലുങ്കൽ, എന്നയാളിന്റെ മീൻകടയിൽ നിന്നും, കൈപ്പറ്റയിൽ മറ്റൊരാളുടെ പുരയിടത്തിൽ വാഹനത്തിൽ സൂക്ഷിച്ചിരുന്ന 500 കിലോയോളം പഴകിയതും ഭക്ഷ്യ യോഗ്യമല്ലാത്തതുമായ മീനും പിടിച്ചെടുത്തു നശിപ്പിച്ചു. ഭക്ഷ്യ സുരക്ഷാ നിയമം അനുസരിച്ച് നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകി.തഹസിൽദാർ ടി.എ.മധുസൂദനൻ നായർ,ആർ.ഡി. ഓഫീസിലെ സീനിയർ സൂപ്രണ്ട് റജീന, ലീഗൽ മെട്രോളജി ഇൻസ്‌പെക്ടർ അല്ലി, പഞ്ചായത്ത്, ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.