തിരുവല്ല :സർവീസ് സഹകരണ ബാങ്ക് കാവുംഭാഗം പി.എം.കെയറിലേക്ക് ഒരു ലക്ഷം
രൂപ സംഭാവന നൽകി. ബാങ്ക് പ്രസിഡന്റ് പി.എസ്.മനോഹരൻ ബി.ജെ.പി ജില്ലാ പ്ര​സിഡന്റ് അശോകൻ കുളനടയ്ക്ക് ചെക്ക് കൈമാറി. ജില്ലാ ജനറൽ സെക്ര​ട്ടറി,വിജയകുമാർ മണിപ്പുഴ,മണ്ഡലം പ്രസിഡന്റ് അഡ്വ.ശ്യാം മണിപ്പുഴ, ജനറൽ സെക്രട്ടറി ജയൻ ജനാർദ്ദനൻ, കർഷമോർച്ച സംസ്ഥാന സെക്രട്ടറി സുരേഷ് ഓടയ്ക്കൽ, വൈസ് പ്രസിഡണ്ട് രാജ് പ്രകാശ് വേണാട്ട്, യുവമോർച്ച മണ്ഡലം പ്രസിഡണ്ട് ചന്ദ്രു എസ്.കുമാർ, നോർത്ത് മേഖല പ്രസിഡണ്ട് രാജേഷ് പി ആർ, ബാങ്ക് സെക്രട്ടറി നന്ദകുമാർ, ഡയറക്ട് ബോർഡ് അംഗങ്ങൾ, സ്റ്റാ​ഫുകൾ തുടങ്ങിയവർ നേതൃത്വം നൽകി.