പത്തനംതിട്ട: ലോക്ക് ഡൗണിന്റെ മറവിൽ വീട്ടിൽ വ്യാജവാറ്റ് നടത്തിയയാളെ ഇലവുംതിട്ട എസ്.എച്ച്.ഒ ടി.കെ വിനോദ് കൃഷ്ണന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. അയത്തിൽ ശ്രീകൃഷ്ണ ഭവനിൽ ഗോപിനാഥ പണിക്കർ (68) ആണ് ഇരുപത് ലിറ്റർ കോടയും വാറ്റുപകരണങ്ങളുമായി പിടിയിലായത്. കുറച്ച് നാളായി ഇയാൾ ജനമൈത്രി പൊലീസിന്റെ രഹസ്യ നിരീക്ഷണത്തിലായിരുന്നു.റെയ്ഡിന് എസ്‌.ഐ ടി.പി.ശശികുമാർ, പൊലീസുദ്യോഗസ്ഥരായ കെ.എസ്.സജു,താജുദ്ദീൻ,എസ്. ഷാലു എന്നിവർ നേതൃത്വം നൽകി.