പന്തളം: കുരമ്പാല പുത്തൻകാവിൽ ഭഗവതി ക്ഷേത്രത്തിലെ മേടഭരണി ആഘോഷത്തിന്റെ ഭാഗമായി ഭക്തർ വീടുകളിൽ പൊങ്കാല അർപ്പിച്ചു.

ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ ക്ഷേത്രത്തിലെ എല്ലാ ഉത്സവവും മാറ്റിവെച്ച സാഹചര്യത്തിലാണിത്. ക്ഷേത്രത്തിൽ ഇന്നലെ വിശേഷ പൂജകളും പൊങ്കാലയും നടക്കേണ്ടതായിരുന്നു. എന്നാൽ നിയന്ത്രണങ്ങൾ ഉള്ളതിനാൽ വീടുകളിൽ പൊങ്കാല അർപ്പിക്കാൻ ഭരണസമിതി തീരുമാനിക്കുകയായിരുന്നു.