പത്തനംതിട്ട: ജില്ലയിൽ ഹോട്ട്‌സ്‌പോട്ടുകളിലും രോഗം കൂടുതൽ ബാധിച്ച സ്ഥലങ്ങളിലും ലോക്ക് ഡൗൺ തുടരും.
ഹോട്ട് സ്പോട്ടുകൾ
ആറന്മുള, അയിരൂർ, ചിറ്റാർ, വടശേരിക്കര ഗ്രാമ പഞ്ചായത്തുകൾ, പത്തനംതിട്ട നഗരസഭയിലെ കൊടുന്തറ, അടൂർ നഗരസഭയിലെ കണ്ണംകോട് . ഇവിടങ്ങളിൽ മേയ് മൂന്നുവരെ ലോക് ഡൗൺ ഇളവുകൾ ഉണ്ടായിരിക്കില്ല. കടുത്ത നിയന്ത്രണം തുടരും.
മേയ് മൂന്ന് വരെ നിയന്ത്രണങ്ങൾ
@ ആരോഗ്യ, വെറ്ററിനറി ജീവനക്കാർ, ശാസ്ത്രജ്ഞർ, നഴ്‌സുമാർ, പാരമെഡിക്കൽ സ്റ്റാഫ്, ലാബ് ടെക്‌നീഷ്യൻമാർ, മിഡ്‌വൈഫ്‌സ്, ആശുപത്രി സേവന സംവിധാനങ്ങൾ എന്നിവയുടെ ഒഴികെയുള്ള വിമാനയാത്രകൾ അനുവദിക്കില്ല. @ സുരക്ഷാ ആവശ്യങ്ങൾക്കല്ലാതെയുള്ള ട്രെയിൻ യാത്ര അനുവദിക്കില്ല
@ മെഡിക്കൽ ആവശ്യങ്ങൾക്കും മാർഗനിർദേശത്തിൽ നൽകിയ ഇളവുകൾക്കുമല്ലാതെയുള്ള അന്തർ ജില്ലാ, സംസ്ഥാന യാത്രകൾ അനുവദിക്കില്ല.
@ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പരിശീലന കേന്ദ്രങ്ങൾ, സമാന സ്ഥാപനങ്ങൾ എന്നിവ പ്രവർത്തിക്കില്ല.
@ മാർഗരേഖ പ്രകാരമല്ലാതെയുള്ള എല്ലാ വ്യാവസായിക, വാണിജ്യ നടപടികളും നിറുത്തും.
@ ഹോട്ടൽ സേവനം, ടാക്‌സികൾ, ഓട്ടോറിക്ഷകൾ എന്നിവയുടെ സേവനം, സിനിമ ഹാൾ, മാളുകൾ, ഷോപ്പിംഗ് കോംപ്ലക്‌സ്, ജിം, കായിക കേന്ദ്രങ്ങൾ, നീന്തൽക്കുളങ്ങൾ, വിനോദ കേന്ദ്രങ്ങൾ, പാർക്കുകൾ, തിയേറ്റർ, ബാർ, ഓഡിറ്റോറിയം, അസംബ്‌ളി ഹാളുകൾ, സമാന സ്ഥലങ്ങൾ എന്നിവയുടെ പ്രവർത്തനം നിരോധിച്ചിട്ടുണ്ട്.
@ ജനങ്ങൾ ഒത്തുചേരുന്ന പരിപാടികൾ ഒഴിവാക്കും.
@ ആരാധനാലയങ്ങൾ അടച്ചിടും.
@വിവാഹം, മരണാനന്തരചടങ്ങുകൾ എന്നിവയിൽ 20 പേരിലധികം ഉണ്ടാകാൻ പാടില്ല.
ജില്ലയിൽ അനുവദിക്കുന്ന ഇളവുകൾ
@ ആരോഗ്യ സ്ഥാപനങ്ങൾ പ്രവർത്തിക്കും.
@ ആരോഗ്യ, വെറ്ററിനറി ജീവനക്കാർ, ശാസ്ത്രജ്ഞർ, നഴ്‌സുമാർ, പാരമെഡിക്കൽ സ്റ്റാഫ്, ലാബ് ടെക്‌നീഷ്യൻമാർ, മിഡ്‌വൈഫ്‌സ്, ആശുപത്രി സേവന സംവിധാനങ്ങൾ എന്നിവയുടെ യാത്രകൾ ഉൾപ്പെടെ അനുവദിക്കും.
@ എല്ലാ മെഡിക്കൽ സ്റ്റോറുകളും പ്രവർത്തിക്കും.
@ ആരോഗ്യ വകുപ്പിന്റെ മഴക്കാല പൂർവ ശുചീകരണം അനുവദിക്കും.
@ കാർഷിക പ്രവർത്തനങ്ങൾക്ക് അനുമതി
@ കാർഷിക വിളകളുടെ സംഭരണവും വിതരണവും നടത്തുന്ന സ്ഥാപനങ്ങൾക്ക് ഇളവ്.
@ കൃഷിവകുപ്പിന്റെ നേതൃത്വത്തിലുള്ള സഹകരണ സംഘങ്ങൾക്ക് പ്രവർത്തനാനുമതി.
@ പഴം, പച്ചക്കറി, വളം, വിത്ത് തുടങ്ങിയവയുടെ ഉത്പാദനത്തിനും വിതരണത്തിനും തടസങ്ങളുണ്ടാകില്ല.
സർക്കാർ സ്ഥാപനങ്ങൾ പ്രവർത്തിക്കും
ആരോഗ്യം, പൊലീസ്, ഹോംഗാർഡ്, സിവിൾ ഡിഫൻസ്, ഫയർ ഫോഴ്‌സ്, ദുരന്ത നിവാരണം, ജയിൽ, ലീഗൽ മെട്രോളജി, നഗരസഭ, പഞ്ചായത്ത് എന്നിവ പ്രവർത്തിക്കും. മറ്റു സർക്കാർ ഓഫീസുകൾ അത്യാവശ്യമുള്ള ജീവനക്കാരെ വച്ച് പ്രവർത്തിക്കും. ക്‌ളാസ് ഒന്ന്, രണ്ട് വിഭാഗത്തിലെ എല്ലാ ഉദ്യോഗസ്ഥരും ജോലിക്ക് ഹാജരാകണം. ഗ്രൂപ്പ് മൂന്ന്, നാല് വിഭാഗത്തിലെ 33 ശതമാനം ജീവനക്കാർ ജോലിക്കെത്തണം. ജില്ലാ ഭരണകൂടം, ട്രഷറി എന്നിവിടങ്ങളിലും അത്യാവശ്യ ജീവനക്കാർ ജോലിക്കെത്തണം. സഹകരണ സൊസൈറ്റികളിൽ 33 ശതമാനം ജീവനക്കാരെത്തണം. പഞ്ചായത്ത്, വില്ലേജ് ഓഫീസുകളിൽ 35 ശതമാനം ജീവനക്കാർ ഹാജരാകണം. തിങ്കൾ മുതൽ വെള്ളി വരെയാണ് സർക്കാർ ഓഫീസുകൾ പ്രവർത്തിക്കുന്നത്.