ആറന്മുള : പ്രവാസികളെ നാട്ടിൽ എത്തിക്കുവാൻ വിമുഖത കാണിക്കുന്ന കേന്ദ്ര സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ച് കേരള പ്രവാസി സംഘം ആറന്മുള പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്തി. പ്രവാസികാര്യ ക്ഷേമനിധി ബോർഡ് ഡയറക്ടർ ജോർജ് വർഗീസ് നേതൃത്വം നൽകി.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഐഷ പുരുഷോത്തമൻ, പ്രവാസി സംഘം ഏരിയ സെക്രട്ടറി സലിം റാവുത്തർ, പഞ്ചായത്ത് സെക്രട്ടറി സുരേഷ് മംഗലത്തിൽ എന്നിവർ പങ്കെടുത്തു.