കോന്നി: ഇന്നലെ നടന്നപഞ്ചായത്ത് കമ്മിറ്റിയിൽ കടുത്ത പ്രതിഷേധത്തെ തുടർന്ന് പഞ്ചായത്ത് അംഗങ്ങൾ കമ്മിറ്റി ബഹിഷ്‌കരിച്ചു. കൊവിഡ് പ്രവർത്തനത്തിന്റെ ഭാഗമായുള്ള കിറ്റു വിതരണത്തിലും മറ്റുമുള്ള പഞ്ചായത്ത് പ്രസിഡണ്ടിന്റെയും ചില പഞ്ചായത്തംഗങ്ങളുടെയും ഏകപക്ഷീയമായ പ്രവർത്തനത്തിൽ പ്രതിഷേധിച്ചും, ചില വാർഡുകളെ മനഃപൂർവം ഒഴിവാക്കാനുള്ള പ്രസിഡന്റ്‌ന്റെ സമീപനത്തിൽ പ്രതിഷേധിച്ചും പ്രതിപക്ഷ മെമ്പർ ബിജി.കെ.വർഗീസ് കമ്മിറ്റിയിൽ നിന്ന് ഇറങ്ങിപ്പോയി. തുടർന്ന് പ്രതിപക്ഷ അംഗങ്ങളായ സൗദാമിനി,തുളസി,ലൈല,ഗീത എന്നിവരും ഭരണപക്ഷ അംഗങ്ങൾ 5 പേരും കമ്മിറ്റി ബഹിഷ്‌കരിച്ചു. പ്രസിഡന്റിന്റെ പ്രവർത്തനത്തിൽ അമർഷം രേഖപ്പെടുത്തിയ പഞ്ചായത്ത്​ അംഗങ്ങൾ കടുത്ത പ്രേതിഷേധം രേഖപ്പെടുത്തി.കൊവിഡ് പ്രവർത്തനങ്ങളിൽ പഞ്ചായത്ത് പ്രസിഡന്റ് പല വാർഡുകളെയും ഒഴിവാക്കുന്നത് കമ്മിറ്റിയിൽ വാക്കേറ്റത്തിന് ഇടയായി.പ്രസിഡന്റും ചില അംഗങ്ങളും ചേർന്ന് പഞ്ചായത്തിന്റെ പേരിൽ മറ്റു വാർഡ് മെമ്പറുമ്മാരെ അറിയിക്കാതെ പണപ്പിരിവ് നടത്തി 4 വാർഡുകളിൽ മാത്രം കിറ്റ് വിതരണം നടത്തിയതാണ് കമ്മിറ്റിയിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കി​യത്.