അടൂർ: റമസാൻ മാസത്തിന്റെ ആദ്യ ദിവസമായ വെള്ളിയാഴ്ച ലോക് ഡൗൺ നിയമം തെറ്റിച്ച് നോമ്പ് കഞ്ഞി വിതരണം നടത്തിയതിന് രണ്ടുപേർ അറസ്റ്റിൽ. കണ്ണംകോട് ദേവധാനത്ത് ഷാജഹാൻ (40), പള്ളി തെക്കേതിൽ റഹിം( 49) എന്നിവരെയാണ് അടൂർ പൊലീസ് അറസ്റ്റുചെയ്തത്. കൊവിഡിന്റെ പശ്ചാത്തലത്തിൽ പള്ളികളിൽ കൂട്ടമായുള്ള പ്രാർത്ഥനയോ ഇഫ്താർ വിരുന്നോ നടത്തിന്ന് വിവിധ ജമാത്ത് കമ്മിറ്റികൾ സർക്കാരിനെ അറിയിച്ചിരുന്നു. ഇത് മറികടന്നാണ് സി.പി.എം നേതാവും മദർ തെരേസ പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ ഏരിയാ സെക്രട്ടറി കൂടിയായ ഷാജഹാന്റെ നേതൃത്വത്തിൽ കഞ്ഞി വിതരണം നടത്തിയത്. അടൂർ മുസ്ലീം ജമാ അത്ത് (കണ്ണംകോട്)കമ്മിറ്റി ഈ വിവരം ജില്ലാ കളക്ടറെ അറിയിച്ചതിനെ തുടർന്നാണ് നടപടി. . അടൂർ ആർ.ഡി.ഒ പി.ടി എബ്രഹാമിന്റെ നിർദ്ദേശത്തെ തുടർന്ന് റവന്യൂ സംഘവും സ്ഥലത്തെത്തിയിരുന്നു. പൊലീസ് എത്തുമ്പോൾ കഞ്ഞി വാങ്ങാനായി മുപ്പതുപേരോളം ഉണ്ടായിരുന്നുവെന്ന് അടൂർ സി.ഐ യു.ബിജു പറഞ്ഞു.