അടൂർ : സമസ്ഥ മേഖലകളിലും തൊഴിൽ സ്തംഭനത്തെ തുടർന്ന് വരുമാനം ഇല്ലാതെ വലയുന്ന വേളയിലും വിവിധ മേഖലകളിൽ കൊവിഡിനെതിരേ കൈത്താങ്ങുമായി ഇറങ്ങിയ 2250 ഓളം കുടുംബശ്രീ അംഗങ്ങൾക്ക് വരുമാനത്തിന് വഴിയൊരുക്കാൻ ജില്ലാ കുടുംബശ്രീ മിഷനായി.സമൂഹ അടുക്കള വഴി ഒരുവിഭാഗത്തിന് വരുമാനം ലഭിച്ചു തുടങ്ങിയപ്പോൾ മാസ്ക്ക് നിർമ്മാണത്തിലൂടെയായിരുന്നു മറ്റൊരു തൊഴിൽ സാദ്ധ്യതയ്ക്ക് വഴിയൊരുങ്ങിയത്. ഇപ്പോൾ സിവിൽ സപ്ളൈസ് വകുപ്പ് സൗജന്യമായി നൽകുന്ന കിറ്റിന് ആവശ്യമായ തുണി സഞ്ചിനിർമ്മാണത്തിനും കുടുംബശ്രീയ്ക്ക് ഓർഡർ ലഭിച്ചു. . സഞ്ചിനിർമ്മാണത്തിന് ആവശ്യമായ തുണി ലഭിക്കുക എന്നതായിരുന്നു ആദ്യ കടമ്പ.ഒടുവിൽ ജില്ലകളക്ടർ ഈ റോഡ് കളക്ടറുമായി ബന്ധപ്പെട്ട് 65,000 മീറ്റർ തുണി കേരളത്തിൽ എത്തിച്ചു നൽകി.30കുടുബശ്രീ സംരഭക യൂണിറ്റുകൾക്കായി തുണി മുറിച്ചുനൽകി. ഇത് ജില്ലാ മിഷൻ അതാത് ദിവസങ്ങളിൽ നേരിട്ട് സംഭരിച്ച് ഡിപ്പോകൾക്ക് കൈമാറിവരികയാണ്. പറക്കോട്, പത്തനംതിട്ട, തിരുവല്ല ഡിപ്പോകൾക്കായി ഇതിനോടകം 75,000 തുണിസഞ്ചി ലഭ്യമാക്കി കഴിഞ്ഞു.ശേഷിക്കുന്ന സഞ്ചികൾ 30 ന് മുൻപ് ലഭ്യമാക്കും.നേരത്തെ വിവിധ ഡിപ്പാർർട്ട്മെന്റുകൾക്കായി 1,30,000 മാസ്ക്ക് നിർമ്മിച്ച് നൽകിയിരുന്നു. തൊഴിലുറപ്പ് തൊഴിലാളികൾക്ക് എല്ലാ പഞ്ചായത്തിലും മാസ്ക് നിർമ്മിച്ചു നൽകുവാനും കുടുംബശ്രീയെ ചുമതലപ്പെടുത്തി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു.
കുടുംബശ്രീ അംഗങ്ങൾക്ക് ലോക്ക് ഡൗൺ കാലത്ത് അധികവരുമാനത്തിനുള്ള വഴിയാണ് ഇതോടെ തുറന്നത്. സമൂഹകിച്ചണിൽ ഉച്ചഭക്ഷണം മാത്രം നൽകുന്നവർക്ക് പ്രതിദിനം 400 രൂപയും മൂന്ന് നേരവും ഭക്ഷണം ഒരുക്കുന്നവർക്ക് 650 രൂപയും വേതനമായി ലഭിക്കുന്നു. ഇക്കാര്യത്തിൽ സംസ്ഥാന കുടുംബശ്രീ മിഷന്റെ ഇടപെടൽ ആയിരക്കിണക്കിന് പേർക്കാണ് കൊവിഡ് കാലത്തിനും വരുമാനത്തിന് വഴിതുറന്നത്. ജില്ലയിൽ മാത്രം 2250 ഓളം പേർക്ക് വിവിധ തൊഴിലുകൾ ചെയ്യാൻ അവസരം സൃഷ്ടിച്ചു.
കെ. വിധു,
ജില്ലാ കോ - ഓർഡിനേറ്റർ,
കുടുംബശ്രീ മിഷൻ
അടൂർ,പത്തനംതിട്ട,തിരുവല്ല,റാന്നി എന്നീ ജില്ലയിലെ നാല് സപ്ലൈകോ ഡിപ്പോയ്ക്കായി 1,80,000തുണി സഞ്ചികൾ ലഭ്യമാക്കാനാണ് കുടുംബശ്രീയ്ക്ക് ഓർഡർ ലഭിച്ചത്
-ദിനംപ്രതി നിർമ്മിക്കുന്നത്. 15,000 സഞ്ചികൾ
16കിലോ സാധനങ്ങൾ കൊള്ളുന്ന തുണിസഞ്ചികൾ