samanwaya
സമന്വയ രക്ഷാധികാരി ഡോ.ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത ചെക്ക് പുഷ്‌പഗിരി സി.ഇ.ഓ ഫാ.ജോസ് കല്ലുമാലിക്കലിനു കൈമാറുന്നു

തിരുവല്ല: സമന്വയ മത സൗഹാർദ്ദവേദിയുടെ ആഭിമുഖ്യത്തിൽ കോവിഡിനോടനുബന്ധിച്ച് വൃക്കരോഗികൾക്ക് 100 സൗജന്യ ഡയാലിസിസ് ചെയ്യും. ഡയാലിസിസ് ചെയ്യുന്നതിനുള്ള തുകയുടെ ചെക്ക് സമന്വയ രക്ഷാധികാരി ഡോ.ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത, പുഷ്‌പഗിരി സി.ഇ.ഓ ഫാ.ജോസ് കല്ലുമാലിക്കലിനു കൈമാറി.നഗരസഭ ചെയർമാൻ ആർ.ജയകുമാർ,ഫാ.തോമസ് പരിയാരത്ത്, മുൻസിപ്പൽ കൗൺസിലർ ഷാജി തിരുവല്ല,സൗഹാർദ്ദ വേദി ഭാരവാഹികളായ എം.സലിം, പി.എം.അനിർ, വിനോദ് തിരുമൂലപുരം എന്നിവർ പങ്കെടുത്തു.