തിരുവല്ല: കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നഗരസഭയിലെ 39 വാർഡുകളിലേക്ക് വിതരണം ചെയ്യുന്നതിന് ആവശ്യമായ ഹോമിയോ മരുന്നുകൾ ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസർ ബിജുകുമാറിൽ നിന്ന് നഗരസഭാ ചെയർമാൻ ആർ. ജയകുമാർ ഏറ്റുവാങ്ങി. മെഡിക്കൽ ഓഫീസർ ഡോ. രാധാകൃഷ്ണൻ. ഡോ. പത്മജ, കൗൺസിലർമാരായ ബിജു കാഞ്ഞിരത്തുംമൂട്, ബിജു വഞ്ചിപ്പാലം, റീന മാത്യൂസ് ചാലക്കുഴി, ഷാജി തിരുവല്ല, അനീഷ് അരുന്ധതി, ഷെർലി ഷാജി എന്നിവർ പ്രസംഗിച്ചു.