തിരുവല്ല: യുവമോർച്ചയുടെ ആഭിമുഖ്യത്തിൽ തിരുവല്ലയുടെ വിവിധ പ്രദേശങ്ങളിൽ കെ.ജി.മാരാർ അനുസ്മരണം സംഘടിപ്പിച്ചു. നിയോജകമണ്ഡലം കമ്മിറ്റിയുടെ അനുസ്മരണം ജില്ലാ ജനറൽ സെക്രട്ടറി ആർ.നിധീഷ് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ചന്ദ്രു.എസ്.കുമാർ അദ്ധ്യക്ഷത വഹിച്ചു. പ്രദീപ് ആലംതുരുത്തി മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി ജിഷ്ണു മോഹനൻ, വൈസ് പ്രസിഡന്റ് രാജീവ് പരിയാരത്തുമല, സെക്രട്ടറി അനീഷ് പുത്തരിയിൽ എന്നിവർ പ്രസംഗിച്ചു. തിരുവല്ല ടൗൺ കമ്മിറ്റിയുടെ അനുസ്മരണം നിയോജകമണ്ഡലം പ്രസിഡൻറ് ചന്ദ്രു എസ്.കുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഹരി കുന്നമ്പിൽ അദ്ധ്യക്ഷത വഹിച്ചു. ഇരവെള്ളിപ്രയിൽ രാജീവ് പരിയാരത്തുമലയും തിരുമൂലപുരത്ത് രാഹുൽ ആമല്ലൂരും മേപ്രാലിൽ അനീഷ് പുത്തരിയും വേങ്ങലിൽ പ്രദീപ് ആലംതുരുത്തിയും ചാത്തങ്കരിയിൽ ജിഷ്ണു മോഹനും അനുസ്മരണ പരിപാടികൾ ഉദ്ഘാടനം ചെയ്തു.