തിരുവല്ല: ലോക്ക് ഡൗൺ കാലയളവിൽ കാർഷിക ഉല്പനങ്ങൾ വിറ്റഴിക്കാൻ ബുദ്ധിമുട്ടുന്ന കർഷകർക്കായി പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിൽ കാർഷിക ചില്ലറ വില്പനശാല ആരംഭിച്ചു. നാടൻ കാർഷിക ഉല്പന്നങ്ങൾ തിങ്കൾ മുതൽ ശനിവരെയുള്ള ദിവസങ്ങളിൽ ഇവിടെ നിന്ന് മിതമായ നിരക്കിൽ ലഭിക്കും. ഇതോടൊപ്പം പച്ചക്കറി തൈകളും നാടൻ ഇലവർഗ്ഗ പച്ചക്കറി തൈകളും ലഭ്യമാണ്. വിപണന കേന്ദ്രത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബികാ മോഹൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ് സൂസമ്മ പൗലോസ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ബിനിൽ കുമാർ, ശോശാമ്മ, മജു, ഈപ്പൻ കുര്യൻ, സതീഷ് ചാത്തങ്കേരി, എം.ബി. നൈനാൻ, അനുരാഗ് സുരേഷ്, കൃഷി അസി. ഡയറക്ടർ റജി എന്നിവർ പകെടുത്തു.