ചെങ്ങന്നൂർ: എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മുളക്കുഴ വില്ലേജിൽ പേരിങ്ങാല മുറിയിൽ പോടാംപ്ലാവ് നിൽക്കുന്നവീട്ടിൽ ബാബുജിയുടെ വീട്ടിൽ നിന്ന് ഉദ്ദേശം175 ലിറ്റർ കോടയും 5 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും കണ്ടെടുത്തു. ബാബുജി വീട്ടിൽ നിന്ന് ഓടി രക്ഷപ്പെട്ടു. ഇയാൾക്കെതിരെ കേസെടുത്തു. പ്രിവന്റിവ് ഓഫീസർ ടി.എ.പ്രമോദ് സി.ഇ.ഒമാരായ കെ.ബിനു, അരുൺ ചന്ദ്രൻ, ജോസഫ് എന്നിവർ റെയ്ഡിൽ പങ്കെടുത്തു.