ചെങ്ങന്നൂർ: മുത്തൂറ്റ് ഫിനാൻസ് വിവിധ ആശുപത്രികൾക്ക് നൽകിവരുന്ന പി.പി.ഇ കിറ്റുകൾ കോഴഞ്ചേരി റീജണൽ മാനേജർ സി.ആർ കരുണാകര കുറുപ്പ് മെഡിക്കൽ ഓഫീസർ ഇൻചാർജ് ഡോ.ചിത്ര സാബുവിന് കൈമാറി ഉദ്ഘാടനം നിർവഹിച്ചു. ജനമൈത്രി പൊലീസിനുള്ള 10 പി.പി ഇ കിറ്റുകൾ സി ഐ എം.സുനിലിനു കൈമാറി ഹെൽത്ത് സൂപ്പർവൈസർ കെ.അറു സ്വാഗതവും ജോജി പലങ്ങാട്ടിൽ ആശംസകളും അർപ്പിച്ചു. സാം.എം ജോർജ്, കെ.ഒ മാത്യുസ്, ബിനോയ് ജോസഫ്, സുധീഷ്, ലോബി, എച്ച്.ഐ.സുരേഷ് കെ.എൻ, ജഎച്ച്‌ഐ ഉഷ കുമാരി സ്റ്റാഫ് നേഴ്സ് ഷിനു,സുപ്രിയ, ജോസ് എന്നിവർ പങ്കെടുത്തു.