കൊടുമൺ : ഗ്രാമപഞ്ചായത്ത് മാർക്കറ്റ് ചെറുകിട കച്ചവടക്കാർക്കായി തുറന്നു നൽകി. തിരക്ക് ഒഴിവാക്കുന്നതിനായി വി.എഫ്.സി വിപണി ലോക്ക് ഡൗൺ തീരുന്ന മേയ് 3വരെ കൃഷി ഭവനിൽ നടക്കുന്നതായിരിക്കും. മാർക്കറ്റിൽ പ്രവേശിക്കുന്നവരും കച്ചവടക്കാരും നിർബന്ധമായും മാസ്‌ക് ധരിക്കേണ്ടതും സാമൂഹ്യ അകലം പാലിക്കേണ്ടതുമാണെന്ന് സെക്രട്ടറി അറിയിച്ചു.