പന്തളം: കോവിഡ് 19 വ്യാപനത്തിന്റെ അടിസ്ഥാനത്തിൽ ലോക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിനെ തുടർന്ന് ബുദ്ധിമുട്ടിലായ കുളനട പഞ്ചായത്തിലെ നിർദ്ധനരായ 500 കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റുകൾ എത്തിച്ചു നൽകി മാതൃകയാവുകയാണ് ഡി.സി.സി ജന.സെക്രട്ടറി എൻ.സി മനോജും, സഹ പ്രവർത്തകരും. നിരവധി സന്നദ്ധ പ്രവർത്തനങ്ങൾ നടത്തിയ ശേഷമാണ് പച്ചക്കറിക്കിറ്റുമായി ഇവർ കുടുംബങ്ങളിലേക്കെത്തിയത്.
കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റ് ആഘോഷ്.വി.സുരേഷ്, ഉളനാട് സുരേഷ് കുമാർ,സുരേഷ് പാണിൽ, സതി.എം.നായർ, സി.അനീഷ് കുമാർ, രഞ്ജിത്ത് കൃഷ്ണ,എസ് ശ്രീനിവാസൻ, തൗഫീഖ് രാജൻ,എൻ.എസ് അശോക് കുമാർ,എസ്.വിവേക് കുമാർ, അഭിജിത്ത് വി. ശിവൻ, വി.ആർ മോഹനപിള്ള, ജയാരാജു, അനീഷ്.പി.മോനച്ചൻ, ആൽവിൻ പ്രക്കാനം,ആരോമൽ സുധാകരൻ, ബ്ളസൺ ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് സഹായം നൽകിയത്.