പന്തളം: നഗരസഭ ഒന്നാം വാർഡിൽ കൊറോണ പ്രതിരോധ കിറ്റ് വിതരണോദ്ഘാടനവും മികച്ച രീതിയിൽ കൊറോണ പ്രതിരോധ പ്ര വർത്തനങ്ങൾ നടത്തുന്നവർക്കുള്ള ഉപഹാര വിതരണവും നഗരസഭ ചെയർപേഴ്സൺ ടി.കെ. സതി നിർവ്വഹിച്ചു. പ്രശംസാപത്രം ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ രാധാ രാമചന്ദ്രൻ നൽകി, കൗൺസിലർമാരായ കെ.ആർ.വിജയകുമാർ, ജി. അനിൽ കുമാർ, സുനിതാ വേണു എന്നിവർ സംസാരിച്ചു.