മല്ലപ്പള്ളി: കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായ മുണ്ടക്കയം വേലിക്കകത്ത് പ്രശാന്ത് ബേബി ജോൺ (47) ചികിത്സയ്ക്കിടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചു. ഭാര്യാ സഹോദരൻ ദാനം നൽകിയ കരൾ സ്വീകരിച്ചശേഷം തുടർചികിത്സ നടത്തിവരികയായിരുന്നു. സംഗീത സംവിധായകനാണ്. മുണ്ടക്കയത്തെ വേലിക്കകത്ത് വീട്ടിലെത്തിച്ച മൃതദേഹം മുണ്ടക്കയം ഹോളി ട്രിനിറ്റി സി.എസ്.ഐ പള്ളി സെമിത്തേരിയിൽ സംസ്‌കരിച്ചു. പിതാവ് പരേതനായ ബേബി ജോൺ (പോസ്റ്റുമാസ്റ്റർ), മാതാവ് ജോളി പി ജോൺ (റിട്ട പ്രഥമാദ്ധ്യാപിക സി.എം.എസ്. മാനേജ്‌മെന്റ്). ഭാര്യ രഞ്ജിനി തോമസ് (അദ്ധ്യാപിക). മക്കൾ രോഹൻ, അനു. സഹോദരങ്ങൾ പ്രിയാ റൂബർട്ട് , പ്രവീൺ. ഭാര്യാ സഹോദരൻ നെടുങ്ങാടപ്പള്ളി കിഴക്കയിൽ റൂബർട്ട് കെ. വിക്ടർ കേരള കൗമുദി പത്തനംതിട്ട യുണിറ്റിലെ ജീവനക്കാരനാണ്.