മല്ലപ്പളളി : രോഗബാധിതനായി റാന്നി താലൂക്കാശുപത്രിയിലെ ചികിത്സയിൽ കഴിഞ്ഞുവരുന്ന മല്ലപ്പള്ളി വാളുവേലി മുറിയിൽ തോന്നിപ്പാറ ജോൺ ജോസഫിന്(52) ചികിത്സാവശ്യങ്ങൾക്കുള്ള മരുന്നുകൾ എക്‌സൈസ് വകുപ്പിന്റ നേതൃത്വത്തിൽ എക്‌സൈസ് ഓഫീസർ ബിനു.വിവർഗീസ്, പത്തനംതിട്ട അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണറർ മാത്യു ജോർജിന്റെ നിർദ്ദേശാനുസരണം റാന്നി റേഞ്ചിലെ സിവിൽ എക്‌സൈസ് ഓഫീസറായ വി.കെ.സന്തോഷ് കുമാർ മുഖേന മരുന്ന് മല്ലപ്പള്ളി എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടരെ ഏൽപ്പിച്ചു. മല്ലപ്പള്ളി എക്‌സൈസ് ഉദ്യോഗസ്ഥർ-മല്ലപ്പള്ളി എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടറുടെ നേത്യത്വത്തിൽ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ എം.എസ് ബാബു, സിവിൽ എക്സസൈസ് ഓഫീസർമാരായ അജിത്ത് ജോസഫ്, മനീഷ് എസ്, വി പ്രദീപ്കുമാർ എന്നിവരടങ്ങുന്ന എക്‌സൈസ് ഉദ്യോഗസ്ഥർ എന്നവർ അത്യാവശ്യ പലവ്യഞ്ജനങ്ങളടങ്ങിയ കിറ്റും, മരുന്നും വീട്ടിൽ എത്തിച്ചു നൽകി.