കടമ്പനാട് : കടമ്പനാട് , പള്ളിക്കൽ പഞ്ചായത്തുകളുമായി അതിർത്തി പങ്കിടുന്ന കൊല്ലം ജില്ലയിലെ പോരുവഴി പഞ്ചായത്തിൽ കൊവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തിൽ കടമ്പനാട് ,പള്ളിക്കൽ പഞ്ചായത്തുകളിൽ ജാഗ്രതാ നിർദേശം നൽകി. പോരുവഴി പഞ്ചായത്തിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്നും വീടുകൾതോറും സാധനങ്ങൾ വിൽക്കാനെത്തുന്നവരിൽ നിന്ന് വാങ്ങരുതെന്നും അനൗൺസ് മെന്റ് ചെയ്ത് ജനങ്ങളെ അറിയിച്ചു. പോരുവഴി പഞ്ചായത്തിലെ ചക്കുവള്ളി ഭാഗത്തുനിന്ന് ധാരാളം ചെറുകിട കച്ചവടക്കാർ ചെറുവാഹനങ്ങളിൽ മീനും പച്ചക്കറിയും മറ്റ് സാധനങ്ങളും വിൽക്കുന്നതിന് വീടുകൾ തോറും എത്താറുണ്ട് . ജില്ലകൾ അതിർത്തി പങ്കിടുന്ന ഏഴാംമൈൽ, പാലത്തിൻകടവ് ,ചാത്താകുളം തുടങ്ങിയസ്ഥലങ്ങളിൽ പൊലീസ് റോഡ് അടച്ചിട്ടുണ്ട് .