ex-service-vegetables
ഇന്ത്യൻ എക്സ് സർവീസ് മൂവ്‌മെന്റ് പള്ളിപ്പടി യൂണിറ്റിന്റെ വകയായി മുളക്കുഴ പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചണിലേക്ക് നൽകുന്ന പച്ചക്കറികൾ യൂണിറ്റ് പ്രസിഡന്റ് റിട്ട. ക്യാപ്റ്റൻ പുരുഷോത്തമൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ എ രവീന്ദ്രന് കൈമാറുന്നു

ചെങ്ങന്നൂർ: ഇന്ത്യൻ എക്സ് സർവീസ് മൂവ്‌മെന്റ് പള്ളിപ്പടി യൂണിറ്റിന്റെ വകയായി മുളക്കുഴ പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചണിലേക്ക് പച്ചക്കറികൾ നൽകി.യൂണിറ്റ് പ്രസിഡന്റ് റിട്ട.ക്യാപ്റ്റൻ പുരുഷോത്തമൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എ രവീന്ദ്രന് പച്ചക്കറികൾ നൽകി.എക്സ് സർവീസ് യൂണിറ്റിലെ അംഗങ്ങളായ പ്രസാദ്,സത്യൻ,ഗോപിനാഥപ്പണിക്കർ,പ്രതാപൻ എന്നിവരും മറ്റു വാർഡ് അംഗങ്ങൾ,പഞ്ചായത്ത് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.