അടൂർ: മങ്ങാട്ട് നാരായണഭട്ടതിരിയുടെ പിണ്ഡ അടിയന്തര ചടങ്ങുകളെ ലളിതമാക്കി അടൂർ മഹാത്മ ജനസേവനകേന്ദ്രത്തിലെ നാനൂറോളം വരുന്ന അഗതികൾക്ക് അന്നദാനം നല്കി മാതൃകയാവുകയാണ് കോട്ടയം കുമാരനല്ലൂർ മങ്ങാട്ടില്ലം.ദാനം ചെയ്യുന്നതിൽ എന്നും ആനന്ദം കണ്ടെത്തിയിരുന്ന ഭട്ടതിരിയുടെ നിത്യശാന്തിക്കായ് ഇതിൽപ്പരം മഹത്തായ കർമ്മമില്ലെന്ന് സഹായധനം മഹാത്മ ജനസേവനകേന്ദ്രം പ്രവർത്തകന് കൈമാറിഭട്ടതിരിയുടെ അന്തർജ്ജനം പ്രസന്ന നാരായണൻ പറഞ്ഞു.ലോക്ക് ഡൗൺ കാലയളവിൽ മങ്ങാട്ട് ഇല്ലത്ത് നിന്ന് കിട്ടിയ സഹായം തിരുവാറൻമുളയപ്പന്റെ കരുണാകടാക്ഷമാണെന്നും, മങ്ങാട്ട് ഭട്ടതിരിയുടെ നിത്യശാന്തിക്കായും,കുടുംബാഗങ്ങളുടെ ആരോഗ്യത്തിനായും മഹാത്മയിലെ അംഗങ്ങളും,പ്രവർത്തകരും പ്രത്യേക ചടങ്ങുകളോടെ പ്രാർത്ഥനകളർപ്പിച്ചതായും മഹാത്മ ജനസേവനകേന്ദ്രം ചെയർമാൻ രാജേഷ് തിരുവല്ല അറിയിച്ചു.