പന്തളം: കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായുള്ള ലോക്ക് ഡൗണിൽ അവശത അനുഭവിക്കുന്നവരെ സഹായിക്കാൻ പന്തളം നഗരസഭയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സമൂഹ്യ അടുക്കളയിലേക്ക് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ പന്തളം എ യൂണിറ്റ് പച്ചക്കറിയും പലവ്യഞ്ജന സാധനങ്ങളും നൽകി. യൂണിറ്റ് സെക്രട്ടറി എം.കെ.മുരളീധരൻ, സി.ഡി.എസ് ചെയർപേഴ്സൺ ശ്രീദേവിക്ക് കൈമാറി. പ്രസിഡന്റ് എ. അബ്ദുൽഖാദർ കുഞ്ഞ്, നഗരസഭാ വൈസ് ചെയർമാൻ ആർ. ജയൻ എന്നിവർ പങ്കെടുത്തു.