പന്തളം: കോവിഡ് 19 പ്രതിരോധ കിറ്റ് വിതരണം ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ ടി.കെ. സതി മുൻ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.കെ.,പ്രതാപനു നൽകി നിർവഹിച്ചു..പൗർണമി റസിഡന്റ്‌സ്.അസാസോസിയേഷൻ പ്രസിഡന്റ് പി.ജി. രാജൻ ബാബു അദ്ധ്യക്ഷത വഹിച്ചു.നഗരസഭാ കൗൺസിലർ അഡ്വ.കെ.എസ്.ശിവകുമാർ യോഗം ഉദ്ഘാടനം ചെയ്തു. മുഖാവരണം,ഹാൻഡ് വാഷ്,സോപ്പ് എന്നിവയും പച്ചക്കറി വിത്തകൾ,ഹോമിയോ പ്രതിരോധ മരുന്ന് എന്നിവയുമാണ് കിറ്റിൽ നല്കിയത്.സെക്രട്ടറി ആർ.ജെ.പ്രസാദ്,പി.ജെ.മനോഹരൻ പിളള,സ്മിതാ രാധാകൃഷ്ണൻ ,പി.ചന്ദ്രശേഖരൻ പിള്ള,ബി.സുരേഷ്, ടി.എസ്.ശശിധരൻ എന്നിവരുടെ നേതൃത്വത്തിൽ ഗ്രൂപ്പുകളായി കിറ്റുകൾ വീടുകളിൽ വിതരണം ചെയ്തു.നഗരസഭാ കൗൺസിലർ അഡ്വ.കെ.എസ്.ശിവകുമാറിന്റെ ഡിവിഷനിലെക്ക് നഗരസഭ അനുവദിച്ചതുകൊണ്ട് വാങ്ങിയാ സാധനങ്ങളാണ് വിതരണം ചെയ്തത്.