കോന്നി: റേഷൻ കാർഡിലുൾപ്പെട്ട മരിച്ചു പോയ ഏതെങ്കിലും അംഗത്തിന്റെ റേഷൻ സാധനങ്ങൾ കാർഡുടമ വാങ്ങിയാലും, റേഷ്യൻ കടകളിൽ വരുന്നവർ സാമൂഹിക അകലം പാലിച്ചില്ലങ്കിലും റേഷൻ വ്യാപാരിക്കെതിരെ നടപടിയെടുക്കുന്ന സർക്കാർ ഉത്തരവിൽ പ്രതിഷേധിച്ച് ഓൾ കേരള റേഷൻ റീട്ടയിൽ ഡീലേഴ്‌സ് അസോസിയേഷൻ കോന്നി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ റേഷൻ വ്യാപാരികൾ ബാഡ്ജ് ധരിച്ച് കരിദിനം ആചരിച്ചു.
പ്രസിഡന്റ് അനിൽ മലയാലപ്പു​ഴ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ചെങ്ങറ കുഞ്ഞുമോൻ, ബാബു കുളത്തിങ്കൽ, സത്യപാലൻ ചി​റ്റാർ, ജോർജ് വട്ടക്കാവ് എന്നിവർ പ്രസംഗിച്ചു.