കോഴഞ്ചേരി : ബി.ജെ.പി ആറൻമുള പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആറൻമുള മിച്ചഭൂമിയിൽ താമസിക്കുന്ന 32 കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റും പച്ചക്കറിക്കിറ്റും ഉച്ച ഭക്ഷണവും വിതരണം ചെയ്തു.. ആറൻമുള പൊലീസ്, സ്റ്റേഷൻ ഹൗസ് ഓഫീസർ സന്തോഷ് കുമാർ, സി.ഐ ഉദ്ഘാടനം നിർവഹിച്ചു. ബി.ജെ.പി പഞ്ചായത്ത് പ്രസിഡന്റ് വി.സുരേഷ് കുമാർ, പഞ്ചായത്ത് അംഗങ്ങളായ വസന്ത് കുമാർ,സുജ സുരേഷ്,സേവാഭാരതി പ്രവർത്തകരായ അരവിന്ദ്, സിദ്ധാർത്ഥ്,നന്ദൻ, അരുൺ കുമാർ,അനിൽ കുമാർ, രമേശ് കുമാർ,അഖിൽ,ശിവ പ്രസാദ്,പ്രദീപ് തുടങ്ങിയവർ നേതൃത്വം നൽകി.